തിരുവനന്തപുരം: അവിവാഹിത പെൻഷൻ/ വിധവാപെൻഷൻ ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കാൻ ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നതു ഭേദഗതി ചെയ്തു. ഇനി മുതൽ ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും.
എല്ലാ വർഷവും ഡിസംബറിൽ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിക്കാണു സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്.
വിധവ പെൻഷൻ: വില്ലേജ് ഒാഫീസറുടെ സർട്ടിഫിക്കറ്റ് മതി
12:54 AM Feb 17, 2019 | Deepika.com