തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഓണ്‍ലൈൻ പരീക്ഷകൾ സംസ്ഥാനത്തെ വിവിധസർക്കാർ/എയ്ഡഡ്/ സർക്കാർനിയന്ത്രിത/എൻജിനിയറിംഗ് കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നും നാലും വർഷ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി മാർച്ച് ഒമ്പതിന് ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും. തെരഞ്ഞെടുത്ത 30 ഓളം എൻജിനിയറിംഗ് കോളജുകളിൽ ഓണ്‍ലൈൻ പരീക്ഷ എഴുതാൻ അവസരം നൽകും. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആദ്യ പതിനായിരം പേർക്കു മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഇതിനായി വിദ്യാർഥികൾ പിഎസ്സിയുടെ വെബ്സൈറ്റ് www.kerala psc.gov.in വഴി അപേക്ഷിക്കണം.
വിദ്യാർഥികൾക്ക് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ലിസ്റ്റിലുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. പരീക്ഷ നടത്തുന്ന കേരളത്തിലെ വിവിധ എൻജിനിയറിംഗ് കോളജുകളുടെ വിശദവിവരം പിഎസ്സി വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പരീക്ഷക്കായി വിവിധ സർക്കാർ/എയ്ഡഡ്/ സർക്കാർനിയന്ത്രിത/എൻജിനിയറിംഗ് കോളജുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പരീക്ഷയ്ക്ക് അപേക്ഷ ഫീസില്ല.
25 വരെ അപേക്ഷ സ്വീകരിക്കും മാർച്ച് ഒന്നു മുതൽ ഒമ്പതു വരെ ഇതിനായുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡൗണ്‍ലോഡ് ചെയ്യാം.
75 മിനിറ്റ് ദൈർഘ്യമുള്ള ആകെ നൂറ് (100) മാർക്കിനുള്ള ഒരു ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഓണ്‍ലൈൻ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
12:26 AM Feb 17, 2019 | Deepika.com