പാപ്പിനിശേരി മികച്ച ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം
12:26 AM Feb 17, 2019 | Deepika.com
തൃശൂർ: മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളെ മന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിൽ പാപ്പിനിശേരി (കണ്ണൂർ) ഒന്നാംസ്ഥാനം നേടി. മുളന്തുരുത്തി (എറണാകുളം) രണ്ടാംസ്ഥാനവും ചേമഞ്ചേരി(കോഴിക്കോട്) മൂന്നാംസ്ഥാനവും നേടി. ബ്ലോക്ക് പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനാണ് ഒന്നാം സ്ഥാനം.