കോട്ടയം: സ്ത്രീ മഹത്വം സുറിയാനി പാരന്പര്യത്തിൽ എന്ന വിഷയത്തിൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ സെമിനാർ നടന്ന ു.
സുറിയാനി ക്രൈസ്തവ പാരന്പര്യത്തിലെ ആദ്യ ക്രിസ്ത്യാനി എന്ന നിലയിൽ പ്രാർഥനയുടെയും പങ്കുവയ്ക്കലിന്റെയും മഹനീയ മാതൃക നൽകി ലോകത്തെ വിശുദ്ധീകരിച്ച പരിശുദ്ധ കന്യകാമറിയം മഹത്വീകൃതമായ സ്ത്രീയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, വൈസ്പ്രസിഡന്റ് റവ.ഡോ. സ്കറിയ കന്യാകോണിൽ, സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, ഡോ.സിസി ജോസ്, പ്രഫ. ത്യ്രേസ്യാമ്മ പോൾ എന്നിവർ സന്നിഹിതരായിരുന്നു. റവ.ഡോ.തോമസ് കുഴിപ്പിൽ, റവ.ഡോ.ജോർജ് നെടുംപറന്പിൽ, ഡോ. സിസ്റ്റർ റോസ്ലിൻ, സിസ്റ്റർ മിരിയാം, ഡോ. സിസ്റ്റർ പ്രസന്ന വഴീപറന്പിൽ, അനീഷ് കെ. ജോയി, റവ.ഡോ. ജോസഫ് കൊല്ലാറ, ഡോ. സിസ്റ്റർ ജെയ്സി കരിങ്ങാട്ടിൽ, ഷീബ ബാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്ത്രീമഹത്വം: ശ്രദ്ധേയമായി സെമിനാർ
12:26 AM Feb 17, 2019 | Deepika.com