കൊച്ചി: എറണാകുളം ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച 30-ാമത് അന്തർസർവകലാശാല പ്രസംഗ മത്സരത്തിൽ അഷിൻ പോൾ (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) ഒന്നാം സ്ഥാനം നേടി. ഫഹീം ബിൻ മുഹമ്മദ് (കോഴിക്കോട് ഫറൂഖ് കോളജ് ) രണ്ടാം സ്ഥാനവും, സൂഫിയാൻ അലി (പാലാ സെന്റ് തോമസ് കോളജ്) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 15,000, 10,000, 7,000 രൂപയും ഉപഹാരവും ഫാ. ഓസ്റ്റിൻ കളപുരയ്ക്കൽ സമ്മാനിച്ചു.
നാളത്തെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ എന്നതായിരുന്നു പ്രസംഗവിഷയം. പ്രഫ. ലീലാമ്മ ജോസ്, ഡോ. ബിച്ചു എസ്. മലയിൽ, ജോസ് മുണ്ടൻചേരി എന്നിവരായിരുന്നു വിധികർത്താക്കൾ. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ജിജോ പാലത്തിങ്കൽ, ജോണ്സണ് സി. ഏബ്രഹാം, ജോളി പവേലിൽ എന്നിവർ നേതൃത്വം നൽകി.
അന്തർസർവകലാശാല ചാവറ പ്രസംഗമത്സരം: അഷിൻ പോളിന് ഒന്നാം സ്ഥാനം
12:26 AM Feb 17, 2019 | Deepika.com