തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലാന്‍ഡ് റിക്കാർഡിൽ 2019 ഫെബ്രുവരി ഒന്നിനു രണ്ടു ഹെക്ടറിൽ കുറയാതെ കൃഷിഭൂമി കൈവശമുളള ചെറുകിട നാമമാത്ര കർഷകർക്കു പ്രധാൻമന്ത്രി കൃഷി സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം.
കൃഷി അഡീഷണൽ ഡയറക്ടർ (എക്സ്റ്റൻഷൻ) ആയിരിക്കും കേരളത്തിൽ പദ്ധതിയുടെ നോഡൽ ഓഫീസർ. ജില്ലാതലത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ കൃഷി ഓഫീസർ കണ്‍വീനറുമായ ഒരു ഗ്രീവൻസ് റീഅഡ്രസൽ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. പദ്ധതിയുടെ കീഴിൽ 2018 ഫെബ്രുവരി ഒന്നു മുതൽ ആനുകൂല്യ ലഭിക്കും. ഈ സാന്പത്തിക വർഷത്തിന്റെ ആദ്യ ഗഡുവിന്റെ കാലാവധി 2018 ഡിസംബർ ഒന്നു മുതൽ 2019 മാർച്ച് 31 വരെയാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൃഷി വകുപ്പിന്റെ ww w.keralaagriculture.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സംശയനിവാരണത്തിന് ടോൾ ഫ്രീ നന്പർ 1800-425-1661 ,1800-180-1551 വാട്ട്സ്അപ് നന്പർ
ചെറുകിട കർഷകർക്ക് കൃഷി സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം
12:11 AM Feb 17, 2019 | Deepika.com