തിരുവനന്തപുരം: ബിഎസ്എൻഎല്ലിന് 4ജി സ്പെട്രം അനുവദിക്കുമെന്നും ജീവനക്കാർക്കു ശന്പള പരിഷ്കരണം നടപ്പിലാക്കുമെന്നും നൽകിയ ഉറപ്പു പാലിക്കാത്ത കേന്ദ്ര വാർത്താ വിനിമയ മന്ത്രി മനോജ് സിൻഹയുടെ നിലപാടിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ബിഎസ്എൻഎൽ ജീവനക്കാർ നാളെ മുതൽ മൂന്നു ദിവസം പണിമുടക്കു നടത്തും.
കഴിഞ്ഞ ഡിസംബർ മൂന്നിനു നടത്താൻ തീരുമാനിച്ച പണിമുടക്ക് മാറ്റിവച്ചിരുന്നു. എന്നാൽ, ജീവനക്കാരുടെ ആവശ്യങ്ങൾക്ക് ഇതുവരെയും പരിഹാരമുണ്ടായില്ലെന്നും അതിനാലാണു ത്രിദിന പണിമുടക്കുമായി മുന്നോട്ടു പോകുന്നതെന്നും ആൾ യൂണിയൻസ് അസോസിയേഷൻ ഓഫ് ബിഎസ്എൻഎൽ കേരള കണ്‍വീനർ ഡി. സന്തോഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി സ്പെക്ട്രം തന്നില്ല; ബിഎസ്എൻഎൽ ജീവനക്കാർ മൂന്നു ദിവസം പണിമുടക്കും
12:11 AM Feb 17, 2019 | Deepika.com