തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേരിയ മുൻതൂക്കം. എൽഡിഎഫ് 15 സീറ്റ് നേടിയപ്പോൾ യുഡിഎഫ് 12 സീറ്റും ആർഎംപി ഒന്നും സ്വതന്ത്രർ രണ്ടും സീറ്റുകൾ വീതം നേടി. ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല.
ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന അഞ്ചു സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. മൂന്നു വാർഡുകൾ മാത്രമാണ് യുഡിഎഫിൽനിന്ന് ഇടതുമുന്നണിക്കു പിടിച്ചെടുക്കാനായത്. രണ്ടു വാർഡുകൾ യുഡിഎഫിൽനിന്നു സ്വതന്ത്രരും പിടിച്ചെടുത്തു. കോഴിക്കോട് ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപി സ്ഥാനാർഥി വിജയിച്ചു. പുതിയോട്ടുംകണ്ടി വാർഡിൽ ആർഎംപിയിലെ പി. ശ്രീജിത്ത് 308 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ഒഞ്ചിയം ഭരണം ആർഎംപിക്കു നിലനിർത്താനായി. 17 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് 15 സീറ്റ് മാത്രമേ ഉപതെരഞ്ഞെടുപ്പിലൂടെ നേടാൻ കഴിഞ്ഞുള്ളു.
12 സീറ്റുണ്ടായിരുന്ന യുഡിഎഫിന് 12 എണ്ണവും നിലനിർത്താനായി. ചാമവിളപ്പുറം, നാരായണവിലാസം, കൈപ്പുഴ പോസ്റ്റോഫീസ്, പ്ലാമുടി, മംഗലം വാർഡുകൾ എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. വൈറ്റില ജനത, ലില്ലി, പുറത്തൂർ എന്നീ വാർഡുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ജില്ലാകോടതി, ഇളയൂർ വാർഡുകൾ യുഡിഎഫിൽ നിന്നു സ്വതന്ത്രർ നേടിയെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
എൽഡിഎഫ് വിജയിച്ച വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: കൊല്ലം- ചിറ്റുമല ബ്ലോക്ക്- പെരുമണ് ഡിവിഷൻ- ഗീതാ ബാലകൃഷ്ണൻ- 1055, പത്തനംതിട്ട- റാന്നി ഗ്രാമപഞ്ചായത്ത്- പുതുശേരിമല പടിഞ്ഞാറ്- സുധാകുമാരി- 55, ആലപ്പുഴ- കായംകുളം നഗരസഭ- എരുവ- സുഷമ അജയൻ- 446, കൈനകരി ഗ്രാമപഞ്ചായത്ത്- ഭജനമഠം- ബീനാ വിനോദ്- 105, എറണാകുളം- കൊച്ചി കോർപ്പറേഷൻ- വൈറ്റില ജനത- ബൈജു യേശുദാസ്- 58, തൃശൂർ- ചാഴൂർ ഗ്രാമ പഞ്ചായത്ത് - കോലോത്തുംകടവ്- അനുഷാ സുനിൽ- 208, അരിന്പൂർ ഗ്രാമ പഞ്ചായത്ത്- വിളക്കുമാടം-സി.ജി.സജീഷ് - 354, പാലക്കാട് - തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത്- കറുകപുത്തൂർ- ടി.പി.സലാമു- 248, നെല്ലിയാന്പതി ഗ്രാമ പഞ്ചായത്ത്- ലില്ലി- പി. അംബിക- 46, മലപ്പുറം- തിരൂർ ബ്ലോക്ക് പഞ്ചായത്ത്-പുറത്തൂർ- സി.ഒ.ബാബുരാജ്- 265, കോഴിക്കോട്- പുതുപ്പാടി ഗ്രാമ പഞ്ചായത്ത്- വെസ്റ്റ് കൈതപ്പൊയിൽ- പി.ആർ. രാകേഷ്- 187, കോട്ടൂർ ഗ്രാമ പഞ്ചായത്ത്- നരയംകുളം- ശ്രീനിവാസൻ മേപ്പാടി- 299, കണ്ണൂർ- കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്- എളന്പാറ- ആർ.കെ.കാർത്തികേയൻ - 269, ശ്രീകണ്ഠപുരം നഗരസഭ- കാവുമ്പായി- ഇ.രാജൻ- 245, കല്യാശേരി ഗ്രാമ പഞ്ചായത്ത്- വെള്ളാംഞ്ചിറ- കെ.മോഹനൻ- 639.
യുഡിഎഫ് വിജയിച്ചവ: തിരുവനന്തപുരം- കള്ളിക്കാട് ഗ്രാമപഞ്ചായത്ത്- ചാമവിളപ്പുറം- സദാശിവൻ കാണി- 145, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്- പ്ലാന്പഴിഞ്ഞി- ടി.പ്രഭ- 193, ആലപ്പുഴ- കരുവാറ്റ ഗ്രാമപഞ്ചായത്ത്- നാരായണ വിലാസം- സുകുമാരി- 108, കോട്ടയം- നീണ്ടൂർ ഗ്രാമ പഞ്ചായത്ത്- കൈപ്പുഴ പോസ്റ്റാഫീസ്- ഷിബു ചാക്കോ- 17, എറണാകുളം- ഒക്കൽ ഗ്രാമ പഞ്ചായത്ത്- ചേലാമറ്റം-ജീനാ ബെന്നി- 60, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്- പ്ലാമുടി-ബിൻസി എൽദോസ്- 14, കുന്നുകര ഗ്രാമ പഞ്ചായത്ത്- കുന്നുകര ഈസ്റ്റ്- ലിജി ജോസ്- 328, പാലക്കാട്- പാലക്കാട് നഗരസഭ- കൽപ്പാത്തി- പി.എസ്. വിബിൻ- 421, അഗളി ഗ്രാമ പഞ്ചായത്ത്-പാക്കുളം- ജയറാം- 14, മലപ്പുറം- വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്- ചെന്പ്രശേരി- ടി.എച്ച്. മൊയ്തീൻ- 311, കോഴിക്കോട്- താമരശേരി ഗ്രാമ പഞ്ചായത്ത്-പള്ളിപ്പുറം- എൻ.പി.മുഹമ്മദലി മാസ്റ്റർ- 369, വയനാട്- നെന്മേനി ഗ്രാമ പഞ്ചായത്ത്- മംഗലം- കെ.സി.പത്മനാഭൻ- 161.
സ്വതന്ത്രർ വിജയിച്ചവ: ആലപ്പുഴ- ആലപ്പുഴ നഗരസഭ -ജില്ലാകോടതി- ബി. മെഹബൂബ്- 524, മലപ്പുറം- കാവനൂർ ഗ്രാമപഞ്ചായത്ത് -ഇളയൂർ-ഷാഹിന- 40.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 15, യുഡിഎഫ് 12
01:34 AM Feb 16, 2019 | Deepika.com