കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഇന്നു ചുമതലയേൽക്കും. പ്രമുഖ വാഗ്മിയും ഗ്രന്ഥരചയിതാവുമാണ്. 2005-06ൽ ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. കെസിഎസ്എൽ, മിഷൻലീഗ് സംഘടനകളുടെ പാലാ രൂപത ഡയറക്ടർ, രൂപത കോർപറേറ്റ് സെക്രട്ടറി, കേരള വൊക്കേഷണൽ സർവീസ് സെന്റർ ഡയറക്ടർ എന്നീ നിലകളിൽ സേവ നമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വർഷം ദക്ഷിണാഫ്രിക്കയിലും പ്ര വർത്തിച്ചിട്ടുണ്ട്.
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രം റെക്ടറായിരിക്കെയാണ് രാഷ്ട്ര ദീപിക മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. പാലാ രൂപതയിലെ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകാംഗമാണ്. കൊഴുവനാൽ, ചെന്പിളാവ്, അറക്കുളം, മൂഴൂർ, ളാലം ഇടവകകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ
01:34 AM Feb 16, 2019 | Deepika.com