ബിൽ പി​ൻ​വ​ലി​ക്കു​ക: ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ഫോ​റം

01:28 AM Feb 16, 2019 | Deepika.com
കൊ​ച്ചി: ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ സ്വ​​കാ​​ര്യ സ്വ​​ത്തി​​ൽ കൈ​​ക​​ട​​ത്താ​​നു​​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​​ഹ​​സ്യ അ​​ജ​ൻ​ഡ​​യെ എ​​ന്തു വി​​ല​കൊ​​ടു​​ത്തും ത​​ട​​യു​​മെ​​ന്ന് ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് ഫോ​​റം. ഇ​​ന്ത്യ​​യി​​ലെ സാം​​സ്കാ​​രി​​ക, വി​​ദ്യാ​​ഭ്യാ​​സ, ആ​​തു​​ര ശു​​ശ്രൂ​​ഷ മേ​​ഖ​​ല​​യി​​ൽ ക്രൈ​​സ്ത​​വ സ​​ഭ​​ക​​ൾ ന​​ല്കി​​യ സം​​ഭാ​​വ​​ന​​ക​​ൾ ബോ​​ധ​​പൂ​​ർ​വം മ​​റ​​ച്ചു​വ​​ച്ച് ക​മ്യൂ​ണി​​സ്റ്റ് അ​​ജ​ൻ​ഡ ന​​ട​​പ്പാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ന് ഈ ​​സ​​ർ​​ക്കാ​​ർ വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രും. ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ഈ ​​സ​​ർ​​ക്കാ​​ർ ക്രൈ​​സ്ത​വ സ​​ഭ​​ക​​ൾ​​ക്കെ​തി​​രേ ആ​​സൂ​​ത്രി​​ത​​മാ​​യ നീ​​ക്ക​​മാ​ണു ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​തി​നെ​തി​രേ ഏ​​ത​​റ്റം വ​​രെ​​യും സ​​മ​​രം ചെ​​യ്യു​​മെ​​ന്നും ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് ഫോ​​റം അ​​റി​​യി​​ച്ചു.

പ്ര​​തി​​ഷേ​​ധ സൂ​​ച​​ക​​മാ​​യി എ​റ​ണാ​​കു​​ളം - അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത ആ​​സ്ഥാ​​ന​​ത്തു​നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​തി​​ഷേ​​ധ ജാ​​ഥ യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​ക്ഷ​​ൻ ശ്രീ. ​​ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​​മെ​​ൽ​​ബി​​ൻ മാ​​ത്യു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ഡാ​​ൽ​​ബി ഇ​​മ്മാ​​നു​​വ​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ ജോ​​സ​​ഫ്, റ്റോ​​ജോ ചി​​റ്റേ​​ട്ടു​​ക​​ളം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.