കൊച്ചി: കേരള തിയളോജിക്കൽ അസോസിയേഷന്റെ (കെടിഎ) നേതൃത്വത്തിൽ മുതിർന്ന ദൈവശാസ്ത്രജ്ഞരെ ആദരിക്കലും ഏകദിന സെമിനാറും ഇന്നു പാലാരിവട്ടം പിഒസിയിൽ നടക്കും. പൗരന്റെ മൗലികാവകാശങ്ങളും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും എന്ന വിഷയത്തിൽ ജസ്റ്റീസ് ഏബ്രഹാം മാത്യുവും, വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളും ക്രിസ്തുവിന്റെ കാഴചപ്പാടിൽ എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ മുള്ളൂരും വിഷയാവതരണം നടത്തും.
പ്രഫ. സ്കറിയ സക്കറിയ, റവ. ഡോ. ജോർജ് തേറുകാട്ടിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ജസ്റ്റീസ് കുര്യൻ ജോസഫ് ദൈവശാസ്ത്രജ്ഞരെ ആദരിക്കും.
റവ. ഡോ. ജോർജ് തേറുകാട്ടിൽ (ധാർമികശാസ്ത്രം), റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ (ബൈബിൾ), റവ.ഡോ. ജേക്കബ് തെക്കേപ്പറന്പിൽ (സുറിയാനി ഭാഷ), പ്രഫ. സ്കറിയ സക്കറിയാ (മലയാളഭാഷയും ക്രൈസ്തവ മതവും) എന്നിവരെയാണ് ആദരിക്കുന്നത്.
തിയളോജിക്കൽ അസോസിയേഷൻ സെമിനാറും ആദരിക്കലും ഇന്ന്
01:11 AM Feb 16, 2019 | Deepika.com