തിരുവനന്തപുരം: മന്ത്രി എ.കെ. ബാലന്റെയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ.പി.കെ. ജമീലയുടെയും മകൻ നവീൻ ബാലനും കണ്ണൂർ അഴീക്കോട് പത്മിനി നിവാസിൽ സി.ടി. വേണുഗോപാലിന്റെയും ബീന വേണുഗോപാലിന്റെയും മകൾ നമിത വേണുഗോപാലും വിവാഹിതരായി.
എകെജി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, കെ.കെ. ശൈലജ, എം.എം.മണി, വി.എസ്.സുനിൽകുമാർ, പി. തിലോത്തമൻ, എ.സി.മൊയ്തീൻ, ജെ. മേഴ്സിക്കുട്ടി അമ്മ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ, കെ. രാജു, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, എം.എ. ബേബി, എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ, കേരള കോണ്‍ഗ്രസ്- എം ലീഡർ കെ.എം മാണി, മുൻ സ്പീക്കർമാരായ വി.എം.സുധീരൻ, കെ.രാധാകൃഷ്ണൻ, എൽഡിഎഫ് മുൻ കണ്‍വീനർ വൈക്കം വിശ്വൻ, മുൻ ചീഫ്സെക്രട്ടറിമാരായ എസ്.എം. വിജയാനന്ദ്, സി.പി. നായർ, കെ.എം. ഏബ്രഹാം, ഡിജിപി ലോകനാഥ് ബെഹ്റ, ചലച്ചിത്രകാരൻമാരായ കുമാർ സാഹ്നി, സൂര്യ കൃഷ്ണമൂർത്തി, മധു, ശാരദ, ഇന്ദ്രൻസ്, ജനാർദനൻ, മധുപാൽ, ശ്രീകുമാർ, സുധീർ കരമന, ജയസൂര്യ, ജലജ, മേനക സുരേഷ് കുമാർ, ചെറിയാൻ കൽപകവാടി, എം.എ. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
മന്ത്രി എ.കെ. ബാലന്റെ മകൻ വിവാഹിതനായി
12:50 AM Feb 16, 2019 | Deepika.com