തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രമുഖ ചരിത്രകാരനും എം.ജി. സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് വിഭാഗം തലവനുമായിരുന്ന പ്രഫ. സി. സനൽ മോഹൻ ചുമതലയേറ്റു.
കേംബ്രിജ് യൂണിവേഴ്സിറ്റി, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ തുടങ്ങിയവയിൽ വിസിറ്റിംഗ് ഫെല്ലോ ആയി പ്രവർത്തിച്ചിട്ടുണ്ട്.
എത്തനോഗ്രഫി, കൊളോണിയൽ മോഡേണിറ്റി, കമ്പാരേറ്റീവ് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുകയും പ്രശസ്ത ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പ്രഫ. പി. സനൽ മോഹൻ കെസിഎച്ച്ആർ ഡയറക്ടർ
12:49 AM Feb 16, 2019 | Deepika.com