തിരുവനന്തപുരം: കെട്ടിടനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകർക്ക് പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി സർക്കാർ ഉത്തരവായി.
നിയമപരമായി കെട്ടിടനികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ മുഴുവൻ വ്യക്തികളും സ്ഥാപന ഉടമകളും ഈ പിഴപ്പലിശ ഒഴിവാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടിശിക ഉൾപ്പെടെയുള്ള കെട്ടിടനികുതി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ അടയ്ക്കണമെന്നും ഈ ആനുകൂല്യം വരുന്ന സാമ്പത്തിക വർഷങ്ങളിൽ അനുവദിക്കുന്നതല്ലെന്നും പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.
കെട്ടിടനികുതി കുടിശിക: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി
12:49 AM Feb 16, 2019 | Deepika.com