കോട്ടയം: രാഷ്ട്രദീപിക കന്പനി മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം നിയമന കാലാവധി പൂർത്തിയായതിനെത്തുടർന്നു വിരമിക്കുന്നു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാളും തിരുവനന്തപുരം ലൂർദ് ഫൊറോനാ വികാരിയുമായിരിക്കേ 2015 ഓഗസ്റ്റ് 26 നാണ് രാഷ്ട്രദീപിക കന്പനിയുടെ മാനേജിംഗ് ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റത്. കന്പനിയുടെ സർവതോമുഖമായ വളർച്ചയ്ക്കുതകുന്ന നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കി. കുടമാളൂർ ഫൊറോനാ വികാരിയായാണു പുതിയ നിയമനം.
റവ. ഡോ. മാണി പുതിയിടം വിരമിക്കുന്നു
01:33 AM Feb 15, 2019 | Deepika.com