പഠിച്ചതിനു ശേഷം പ്രതികരിക്കും: കെസിബിസി
01:32 AM Feb 15, 2019 | Deepika.com
കൊച്ചി: സഭയിലെ സ്വത്തുവകകളും സ്ഥാപനങ്ങളും സംബന്ധിച്ച തർക്കമുണ്ടായാൽ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ബില്ലിനെക്കുറിച്ചു വിശദമായി പഠിക്കേണ്ടതുണ്ടെന്നും അതിനുശേഷം വിശദീകരണം നൽകാമെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.