കൊച്ചി: ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം സഭയെ തകർക്കുവാനുള്ള കമ്യൂണിസ്റ്റ് അജൻഡയാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. ഇടതുപക്ഷ സർക്കാരിന്റെ ഈ തീരുമാനം എന്തു വില കൊടുത്തും തടയും. ചർച്ച് ആക്ടുമായി മുന്നോട്ടു പോയാൽ ഈ സർക്കാർ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മന്ത്രിസഭയായി ചരിത്രം രേഖപ്പെടുത്തും.
ചർച്ച് ആക്ടിനെതിരേ സംസ്ഥാന വ്യാപകമായി കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്നു വൈകുന്നേരം നാലിന് സീറോമലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ തോമസിൽ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്നു ഭാവി പരിപാടികൾ തീരുമാനിക്കും. സഭയുടെ സംരക്ഷണത്തിനും കെട്ടുറപ്പിനുമായി ഏതറ്റം വരെയും പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് മുൻനിരയിലുണ്ടാകുമെന്നും ബിജു പറയന്നിലം പറഞ്ഞു.
സഭയെ തകർക്കാനുള്ള കമ്യൂണിസ്റ്റ് അജൻഡ: ബിജു പറയന്നിലം
01:32 AM Feb 15, 2019 | Deepika.com