കൽപ്പറ്റ: കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം ഇന്നുമുതൽ 17 വരെ സുൽത്താൻ ബത്തേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നിന് സംസ്ഥാന കൗണ്‍സിൽ ബത്തേരി ഡയറ്റ് ഹാളിൽ ചേരും.
കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾക്കെതിരായുള്ള നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനുള്ള കർമപരിപാടികൾക്ക് സമ്മേളനം രൂപം നൽകും.
നാളെ രാവിലെ 9.30ന് കെപിടിഎ സംസ്ഥാന അധ്യക്ഷൻ ടി.വി. വിജയൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. തുറമുഖം-മ്യൂസിയം-പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെപിടിഎ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
01:32 AM Feb 15, 2019 | Deepika.com