മ​ര​ട് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ടി​ന് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി

01:32 AM Feb 15, 2019 | Deepika.com
കൊ​​​ച്ചി: മ​​​ര​​​ട് കൊ​​​ട്ടാ​​​രം ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ലെ വെ​​​ടി​​​ക്കെ​​​ട്ടി​​​ന് ക​​​ർ​​​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. ക്ഷേ​​​ത്രം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ 16, 17, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​തി​​നാ​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ നി​​​ഷേ​​​ധി​​​ച്ചി​​രു​​ന്നു. ഇ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി സൂ​​​ക്ഷി​​​ച്ച കെ​​​ട്ടി​​​ട​​​ത്തി​​​ന് 50 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു. വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​ത്തി​​​ന് 100 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്ക​​​ണം, കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഉ​​​ണ്ടാ​​​ക​​​ണം, വെ​​​ടി​​​ക്കെ​​​ട്ടു ന​​​ട​​​ത്തി​​​പ്പി​​​ന് സു​​​പ്രീം കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണം, മു​​​ൻ​ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.