30 കോടിയുടെ മ​യ​ക്കു​മ​രു​ന്നു കടത്ത് ; പ്ര​തി​യു​ടെ സ്വത്ത് കൈമാറ്റം മ​ര​വി​പ്പി​ച്ചു

01:02 AM Feb 15, 2019 | Deepika.com
ആ​​ലു​​വ: 30 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ ക​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ പാ​​​ല​​​ക്കാ​​​ട് ക​​​രി​​​മ്പ കൈ​​​പ്പു​​​ള്ളി അ​​ല​​വി​​യു​​ടെ മ​​ക​​ൻ ഫൈ​​​സ​​​ലി​​​ന്‍റെ (34) സ്ഥാ​​​വ​​​ര​​​ജം​​​ഗ​​​മ വ​​​സ്തു​​​ക്ക​​​ളു​​​ടെ ക്ര​​​യ​​​വി​​​ക്ര​​​യം മ​​​ര​​​വി​​​പ്പി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എ​​​റ​​​ണാ​​​കു​​​ളം എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻഡ് ആ​​​ന്‍റീ​ നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ബി. ​​​സു​​​രേ​​​ഷാ​​​ണ് സ്വ​​​ത്ത് മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്.

നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് സൈ​​​ക്കോട്രോ​​​പിക് സ​​​ബ്സ്റ്റ​​​ൻ​​​സസ് ആ​​​ക്ടി​​​ലെ 68 എ​​​ഫ് വ​​​കു​​​പ്പു പ്ര​​​കാ​​​ര​​മാ​​ണു മ​​ര​​വി​​പ്പി​​ക്ക​​ൽ. 2018 ഫെ​​​ബ്രു​​​വ​​​രി17​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. കാ​​​റി​​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന 5.20 കി​​​ലോ​​ഗ്രാം മെ​​ഥ​​ലീ​​ന്‍ ഡ​​യോ​​ക്സി മെ​​ത്താംഫി​​റ്റ​​മി​​ന്‍ (എം​​​ഡി​​​എം​​​എ) മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ആ​​ലു​​വ എ​​ക്സൈ​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് സി​​​ഐ​​​യാ​​​യി​​​രു​​​ന്ന സ​​​ജി ല​​​ക്ഷ്​​​മ​​​ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വേ​​​ട്ട​​​യി​​​ൽ ഫൈ​​സ​​ൽ ഉ​​ൾ​​പ്പെ​​ടെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​യും ബ​​​ന്ധു​​​ക്ക​​​ളും ക​​​ഴി​​​ഞ്ഞ ആ​​റു വ​​​ർ​​​ഷം​​കൊ​​​ണ്ടു സ​​​ന്പാ​​​ദി​​​ച്ച സ്വ​​​ത്തു​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ ശേ​​​ഷ​​​മാ​​​ണ് ഫൈ​​സ​​ലി​​ന്‍റെ ക്ര​​​യ​​​വി​​​ക്ര​​​യം മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്.

പാ​​​ല​​​ക്കാ​​​ട് ക​​​രി​​​മ്പ വി​​​ല്ലേ​​​ജി​​​ൽ സ​​​ർ​​​വേ ന​​​ന്പ​​​ർ 152/2 ബി​​​യി​​​ൽ ഫൈ​​​സ​​​ൽ പ​​​ണി ക​​​ഴി​​​യി​​​പ്പി​​​ച്ച 149.24 മീ​​​റ്റ​​​ർ സ്ക്വ​​​യ​​​ർ വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഇ​​​രു​​​നി​​​ല മാ​​​ളി​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വ്യാ​​​പാ​​​ര​​​ത്തി​​​ലൂ​​​ടെ ല​​​ഭി​​​ച്ച പ​​​ണ​​​മു​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ച്ച​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​രു​​ന്നു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വ്യാ​​​പാ​​​ര​​​ത്തി​​​ലൂ​​​ടെ ആ​​​ർ​​​ജി​​​ച്ച​​​ത​​​ല്ല സ്വ​​​ത്തു​​​ക്ക​​ളെ​​ന്നു പ്ര​​​തി കോ​​​ന്പീ​​​റ്റ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി മു​​​ൻ​​​പാ​​​കെ തെ​​​ളി​​​യി​​​ക്കു​​​ക​​​യോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ പ്ര​​​തി​​​യെ വെ​​​റു​​​തെ വി​​​ടു​​​ക​​​യോ ചെ​​​യ്താ​​​ൽ മാ​​​ത്ര​​​മേ പ്ര​​​സ്തു​​​ത വ​​​സ്തു​​​വ​​​ക​​​ക​​​ൾ പ്ര​​​തി​​​ക്ക് ഇ​​നി തി​​​രി​​​ച്ചു​​കി​​​ട്ടൂ. അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ണ്ടു​​​കെ​​​ട്ടും.

കൊ​​ടും​​വീ​​ര്യ​​മു​​ള്ള എം​​​ഡി​​​എം​​​എ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് അ​​​ര​​ഗ്രാ​​​മി​​​ൽ കൂ​​​ടു​​​ത​​​ൽ കൈ​​​വ​​​ശം സൂ​​​ക്ഷി​​​ച്ചാ​​​ൽ ജാ​​​മ്യ​​​മി​​​ല്ലാ കു​​​റ്റ​​​മാ​​​ണ്. 10 ഗ്രാ​​​മി​​​ല​​​ധി​​​കം സൂ​​​ക്ഷി​​​ച്ചാ​​​ൽ 20 വ​​​ർ​​​ഷം ത​​​ട​​​വ് കി​​​ട്ടാം. ഗ്രാ​​​മി​​​ന് 6,000 രൂ​​​പ​​​യാ​​​ണ് വി​​​ല. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്കാ​​ന​​റി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ൾ പി​​ടി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ കാ​​ർ​​ബ​​ൺ പേ​​പ്പ​​റി​​ൽ പൊ​​തി​​ഞ്ഞാ​​ണു മ​​യ​​ക്കു​​മ​​രു​​ന്നു കൊ​​ണ്ടു​​വ​​ന്ന​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​ത്ര വി​​​ല​​​യു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യി​​ട്ടാ​​യി​​രു​​ന്നു.