മൂന്നാർ: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ തലസ്ഥാനത്തേക്കു വിളിപ്പിച്ചു. മൂന്നാർ പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമാണത്തിനു പാർട്ടിയുടെ നിർദേശമില്ലാതെ പോവുകയും പാർട്ടിക്കു ചീത്തപ്പേരുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തതിനാണു വിളിപ്പിച്ചതെന്നാണു സൂചന.
എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ മാധ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിഷയം ചർച്ചചെയ്യാൻ അടിയന്തര ജില്ലാ കമ്മിറ്റി കൂടുന്നതിനിടെയാണ് എംഎൽഎ പോയത്.
പഞ്ചായത്ത് നടത്തിയ അനധികൃത നിർമാണത്തിന്റെ റിപ്പോർട്ട് സബ് കളക്ടർ രേണുരാജ് അഡ്വക്കറ്റ് ജനറലിനു കൈമാറിയതു സംബന്ധിച്ചുള്ള പ്രശ്നങ്ങൾ മനസിലാക്കുന്നതിനു ജില്ലയിലെ മന്ത്രിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം പോയതെന്നാണു സൂചന.
രാജേന്ദ്രൻ എംഎൽഎയെ തലസ്ഥാനത്തേക്കു വിളിപ്പിച്ചു
01:48 AM Feb 12, 2019 | Deepika.com