കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോന്പ് തിരുനാളിന്റെ ഭാഗമായുള്ള കപ്പൽ പ്രദക്ഷിണം ഇന്നു നടക്കും. ഇന്നുച്ചകഴിഞ്ഞ് ഒന്നിന് വലിയ പള്ളിയിൽനിന്ന് ജനസാഗരത്തിലേക്ക് കപ്പൽ ഇറങ്ങും. കടപ്പൂർ നിവാസികളാണ് കപ്പൽ വഹിക്കുന്നത്.
ഇന്ന് 8.30ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ് നെല്ലിക്കുന്നേലിന്റെയും 10.30ന് തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കൂറിലോസിന്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനകൾ നടക്കും.
കുറവിലങ്ങാട്ട് ഇന്ന് കപ്പൽ പ്രദക്ഷിണം
01:48 AM Feb 12, 2019 | Deepika.com