പാലാ: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി പത്തോടെ മുത്തോലി-കൊടുങ്ങൂർ റോഡിൽ മേവടയിൽ ഉണ്ടായ അപകടത്തിൽ കറുകച്ചാൽ നത്തെല്ലൂർ ശ്രുതിഭവനിൽ സോമന്റെ മകൻ എസ്. സുബ്രഹ്മണ്യൻ (27) ആണ് മരിച്ചത്.
ബിഡിഎഡ് കോഴ്സ് പൂർത്തിയാക്കിയശേഷം ഉപരിപഠനത്തോടൊപ്പം തൊടുപുഴയിൽ പരിശീലനം നടത്തി വരികയായിരുന്നു സുബ്രഹ്മണ്യൻ.
രാത്രി തൊടുപുഴയിൽ നിന്ന് കറുകച്ചാലിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബ്രഹ്മണ്യന്റെ ബൈക്ക് നിയന്ത്രണംവിട്ട് അടുത്തുള്ള റബർത്തോട്ടത്തിലേക്കു മറിയുകയായിരുന്നു. സുബ്രഹ്മണ്യന്റെ സംസ്കാരം നടത്തി. സഹോദരി: ഊർമിള.
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
01:45 AM Feb 12, 2019 | Deepika.com