ധ​ന​സ​ഹാ​യ​ വി​ത​ര​ണ ഉ​ദ്ഘാ​ട​നം 21ന്

12:06 AM Feb 12, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 1000 ദി​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ൻ​​​റു​​​മാ​​​രു​​​ടേ​​​യും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രു​​​ടേ​​​യും ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളാ​​​യ ഭാ​​​ഗ്യ​​​ക്കു​​​റി വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്കും ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ​​​യും സൗ​​​ജ​​​ന്യ ബീ​​​ച്ച് അം​​​ബ്ര​​​ല്ല​​​ക​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 21ന് ​​​ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും.

പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഏ​​​ജ​​​ൻ​​​റു​​​മാ​​​ർ​​​ക്കും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്കു​​​മാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്.

28ന​​​കം മ​​​റ്റ് 13 ജി​​​ല്ല​​​ക​​​ളി​​​ലും വ​​​ഴി​​​യോ​​​ര ഭാ​​​ഗ്യ​​​ക്കു​​​റി വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ബീ​​​ച്ച് അം​​​ബ്ര​​​ല്ല​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ര​​​സ്യം പ​​​തി​​​ച്ച 2000 അം​​​ബ്ര​​​ല്ല​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ശ്രീ​​​യാ​​​ണ് കു​​​ട​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ത​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ഈ​​​മാ​​​സം 20ന​​​കം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ജ​​​യ​​​പ്ര​​​കാ​​​ശ് അ​​​റി​​​യി​​​ച്ചു.