കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ എസ്ബിഐ 20 അണ്ടർ ട്വന്റി അവാർഡിന് കൊച്ചി സ്വദേശിയായ ഏഴു വയസുകാരൻ നിഹാൽ രാജ് തെരഞ്ഞെടുക്കപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ പുരുഷ വിഭാഗത്തിലാണ് നിഹാൽ രാജ് വിജയിയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് ആണ് നിഹാൽ.
സോഷ്യൽ മീഡിയയിലും പാചകലോകത്തും കിച്ച എന്ന പേരിൽ അറിയപ്പെടുന്ന നിഹാലിന് കിച്ച ട്യൂബ് എച്ച്ഡി എന്ന പേരിൽ സ്വന്തമായി യൂ ട്യൂബ് ചാനൽ ഉണ്ട്. മൂവായിരത്തിലേറെ സന്ദർശകരാണ് ചാനലിനുള്ളത്. പൊതുജനങ്ങൾ രേഖപ്പെടുത്തിയ ഏഴ് ലക്ഷം വോട്ടിലൂടെ വിവിധ മേഖലകളിലെ 60 പ്രതിഭകളെ എസ്ബിഐ തെരഞ്ഞെടുത്തു.
യോനോ എസ്ബിഐ 20 അണ്ടർ ട്വന്റി അവാർഡ് കൊച്ചി സ്വദേശിക്ക്
12:06 AM Feb 12, 2019 | Deepika.com