മൂന്നാർ: വീട്ടിൽ ഭാര്യയെയും മക്കളെയും അവൾ എന്നു വിളിക്കാറുണ്ടന്നും അതനുസരിച്ചാണ് സബ് കളക്ടറെ അവളെന്നു സംബോധന ചെയ്തതെന്നും എസ്. രാജേന്ദ്രൻ എംഎൽഎ. ബഹുമാനത്തോടെയാണ് അവൾ എന്നു വിളിക്കുന്നത്. തന്നെയുമല്ല, ചെറിയ കുട്ടിയാണ് സബ് കളക്ടർ. അതുകൊണ്ട് അത്തരത്തിൽ വിളിക്കുന്നതിൽ തെറ്റില്ലെന്നാണു കരുതുന്നത്. സ്ത്രീസമൂഹത്തിനു തന്റെ പ്രസ്താവന വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു.
എന്നാൽ, മറ്റു കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പ്രായോഗികബുദ്ധി അവർക്കില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് അവർ തടസംനിൽക്കുന്നതു ശരിയല്ലെന്നും എംഎൽഎ പറഞ്ഞു.
അവൾ എന്ന വിളിയിൽ ബഹുമാനക്കുറവില്ല: എംഎൽഎ
01:20 AM Feb 11, 2019 | Deepika.com