എല്ലാക്കാലത്തും ദീപിക കർഷകർക്കൊപ്പമാണ് നിലകൊള്ളുന്നത്. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുകയെന്നു പറഞ്ഞാൽ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നതാണ്. ഇതാണ് ദീപികയെ മറ്റു മാധ്യമങ്ങളിൽനിന്നു വേറിട്ടു നിർത്തുന്നത്. ദീപികയുടെ വടവാതൂർ പ്രസ് സമുച്ചയം ഉദ്ഘാടനപ്രസംഗത്തിൽ പി.ജെ. കുര്യൻ ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ദീപികയുടെ മതേതരത്വമെന്നും എല്ലാക്കാലത്തും മതസൗഹാർദത്തിനു വേണ്ടിയാണ് ദീപിക നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദർശം മുറുകെപ്പിടിച്ച പത്രം: കെ.എം. മാണി
ദീപികയുടെ വളർച്ച കർഷകന്റെ ഉയർച്ച: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ദീപികയുടെ വളർച്ച കർഷകന്റെ ഉയർച്ചയാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദീപികയുടെ വളർച്ച മലയാളിയുടെ വളർച്ചയും സാംസ്കാരിക കേരളത്തിന്റെയും ഉയർച്ചയുമാണ്. സമൂഹത്തെ ഉണർത്തുന്നതോടൊപ്പം തെറ്റുകൾക്കെതിരെ പ്രതികരിക്കാനും ദീപികയ്ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. മതവിശ്വാസത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ദീപിക എക്കാലവും മുൻ പന്തിയിൽ നിന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ ഒാർമിച്ചു.
ചടങ്ങിനെത്തിയത് പ്രമുഖരുടെ നിര
കോട്ടയം: ദീപികയുടെ പുതിയ അച്ചടി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലും 132-ാം വാർഷികാഘോഷ ചടങ്ങിലും പങ്കെടുത്തതു പ്രമുഖരുടെ നിര.
ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ്, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, ഇൻഫാം സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസഫ് മോനിപ്പള്ളി, എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ഡൊമിനിക് മുണ്ടാട്ട്, ദർശന അക്കാദമി ഡയറക്ടർ ഫാ. തോമസ് പുതുശേരി സിഎംഐ, ഡിഎഫ്സി ചങ്ങനാശേരി സോൺ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, ഡിഎഫ്സി പാലാ സോൺ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം, പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് ചോതിരക്കുന്നേൽ, ഫാ. ജോസ് അഞ്ചേരി, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജിയോ തടിക്കാട്ട്, ഫാ. ജോർജ് വടക്കേൽ, ഫാ. ജോണ് പിച്ചാപ്പള്ളി, ഫാ. ജോസഫ് വെള്ളിയാംതടം, ഫാ. ജോർജ് തെക്കേൽ, ഫാ. ജോസ് കോയിത്താനത്ത് തുടങ്ങിയവരും ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി പുളിങ്കാല, മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ, ഡിഎഫ്സി ഭാരവാഹികളായ ജിബോയിച്ചൻ വടക്കേൽ, ജോയി നടക്കുഴി, ഡിവേൾ കെ. ജോർജ്, ടോം ജെ. കല്ലറയ്ക്കൽ, തോമസ് കുണിഞ്ഞി, ഏബ്രഹാം കട്ടക്കയം, ജോർജ് വടക്കേൽ, ബെന്നി വടക്കേടം, മിനി മാനുവൽ, ഷീല ശശി, റെന്നി ജോസ്, ആന്റണി തോമസ് മലയിൽ, ജോണിക്കുട്ടി സ്കറിയ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.