മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി

01:51 AM Feb 04, 2019 | Deepika.com
മ​​ഞ്ഞി​​നി​​ക്ക​​ര: പ​​രി​​ശു​​ദ്ധ​​ഏ​​ലി​​യാ​​സ് തൃ​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ​​യു​​ടെ 87-ാമ​​ത് ഓ​​ർ​​മ​​പ്പെ​​രു​​ന്നാ ളി​​നു തു​​ട​​ക്കം കു​​റി​​ച്ച് മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് ദ​​യ​​റാ​​യി​​ൽ കൊ​​ടി​​യേ​​റി.

ക്നാ​​നാ​​യ അ​​തി​​ഭ​​ദ്രാ​​സ​​ന വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് പാ​​ത്രി​​യ​​ർ​​ക്കാ പ​​താ​​ക ഉ​​യ​​ർ​​ത്തി. മ​​ഞ്ഞി​​നി​​ക്ക​​ര ദ​​യ​​റാ അ​​ധി​​പ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ്, കൊ​​ല്ലം ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ത്യൂ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ് എ​​ന്നി​​വ​​രും രാ​​വി​​ലെ ന​​ട​​ന്ന കൊ​​ടി​​യേ​​റ്റ് ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ദ​​യ​​റാ ക​​ത്തീ​​ഡ്ര​​ലി​​ൽ രാ​​വി​​ലെ വി​​ശു​​ദ്ധ മൂ​​ന്നി​​ൻ​​മേ​​ൽ കു​​ർ​​ബാ​​ന​യെ​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു കൊ​​ടി​​യേ​​റ്റ്. വൈ​​കു​​ന്നേ​​രം ഓ​​മ​​ല്ലൂ​​ർ കു​​രി​​ശി​​ങ്ക​​ൽ തു​​ന്പ​​മ​​ൺ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത കൊ​​ടി​​യേ​​റ്റി. ക​​ണ്ണൂ​​ർ, മാ​​ന​​ന്ത​​വാ​​ടി, സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നു തീ​​ർ​​ഥ​​യാ​​ത്ര​​ക​​ൾ ആ​​രം​​ഭി​​ച്ചു.

എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ലാ​​ണ് പ്ര​​ധാ​​ന പെ​​രു​​ന്നാ​​ൾ. നാ​​ളെ വൈ​​കു​​ന്നേ​​രം ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം മാ​​ത്യൂ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ർ​​വ​​ഹി​​ക്കും. ആ​​റി​​നു വൈ​​കു​​ന്നേ​​രം 87 പേ​​ർ​​ക്കു​​ള്ള സൗ​​ജ​​ന്യ വ​​സ്ത്ര​​വി​​ത​​ര​​ണം വീ​​ണാ ജോ​​ർ​​ജ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. പ​​രി​​ശു​​ദ്ധ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ​​യു​​ടെ പ്ര​​തി​​നി​​ധി സ്വീ​​ഡ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ദീ​​യ​​സ് കോ​​റ​​സ് ബെ​​ന്യാ​​മി​​ൻ അ​​ത്താ​​സ്, ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ എ​​ല്ലാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രും പ​​ങ്കെ​​ടു​​ക്കും.