ചാ​വ​റ പ്ര​സം​ഗ​മ​ത്സ​രം; പ്രാ​ഥ​മി​ക മ​ത്സ​രം 6ന്

12:23 AM Feb 03, 2019 | Deepika.com
കൊ​​​ച്ചി: വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​ച്ച​​ന്‍റെ പേ​​​രി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​സം​​​ഗ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക​​​ത​​​ല മ​​​ത്സ​​​രം ആ​​​റി​​​ന് വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സ​​​ക്തി​​​യു​​​ള​​​ള പൊ​​​തു​​വി​​​ഷ​​​യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രം. പ്രാ​​​ഥ​​​മി​​​ക​​​ത​​​ല​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന 27 പേ​​​ർ​​​ക്ക് എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഫെ​​​ബ്രു​​​വ​​​രി 16 ന് ​​​ന​​​ട​​​ക്കു​​​ന്ന ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നേ​​​തൃ​​​ത്വ​​​വാ​​​സ​​​ന പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ക, പ്ര​​​ഗ​​​ത്ഭ​​​രാ​​​യ പ്രാ​​​സം​​​ഗി​​​ക​​​രെ ക​​​ണ്ടെ​​​ത്തു​​​ക, വി​​​ശു​​​ദ്ധ ചാ​​​വ​​​റ അ​​​ച്ച​​​ൻ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ളും വീ​​​ക്ഷ​​​ണ​​​വും പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്ക് കൈ​​​മാ​​​റു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഒ​​​രു കോ​​​ള​​​ജി​​​ൽ നി​​​ന്ന് എ​​​ത്ര വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്രാ​​​ഥ​​​മി​​​ക മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. മ​​​ല​​​യാ​​​ള​​​മാ​​​യി​​​രി​​​ക്കും മാ​​​ധ്യ​​​മം.

പ്രാ​​​ഥ​​​മി​​​ക​​​ത​​​ല വി​​​ജ​​​യി​​​ക്ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 1500, 1000, 700 രൂ​​​പ വീ​​​തം കാ​​​ഷ് പ്രൈ​​​സ് ന​​​ൽ​​​കും. ക​​​ണ്ണൂ​​​ർ നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജ്, കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്, എ​​​റ​​​ണാ​​​കു​​​ളം സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ്, മൂ​​​ല​​​മ​​​റ്റം സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ്, കോ​​​ട്ട​​​യം കെ.​​​ഇ. കോ​​​ള​​​ജ്, വ​​​യ​​​നാ​​​ട് പ​​​ഴ​​​ശി​​​രാ​​​ജ കോ​​​ള​​​ജ്, പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്സി കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​ത​​​ല മ​​​ത്സ​​​രം.

ഫോ​​​ണ്‍ 0484-4070250, 9947850402. ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് 15,000 (ഒ​​​ന്നാം സ​​​മ്മാ​​​നം), 10,000 (ര​​​ണ്ടാം സ​​​മ്മാ​​​നം) 7,000 (മൂ​​​ന്നാം സ​​​മ്മാ​​​നം) എ​​​ന്നി​​​ങ്ങ​​​നെ കാ​​​ഷ് പ്രൈ​​​സും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​നി​​​ക്കു​​​ം.