കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ന്ന് ആ​ത്മവി​ശ്വാ​സം പ​ക​ര​ണം: കർദിനാൾ മാ​ർ​ ആ​ല​ഞ്ചേ​രി

01:02 AM Feb 02, 2019 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധു​​നി​​ക ലോ​​ക​​ത്തെ പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ പ​​ത​​റാ​തി​രി​ക്കാ​ൻ കു​​ടും​​ബ​​ങ്ങ​​ളോ​​ടൊ​​പ്പം ചേ​​ർ​​ന്ന് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രാ​​ൻ കു​​ടും​​ബ​ പ്രേ​​ഷി​​ത രം​​ഗ​​ത്തു സേ​​വ​​നം ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു ക​​ഴി​​യ​​ണ​​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​ദി​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന തു​​രു​​ത്തി കാ​​നാ ദേ​​ശീ​​യ കു​​ടും​​ബ കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷം ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ൽ പ്ര​​ത്യേ​​കി​​ച്ചു കേ​​ര​​ള സ​​ഭ​​യു​​ടെ കു​​ടും​​ബ​​പ്രേ​​ഷി​​ത രം​​ഗ​​ത്തു കാ​​നാ കു​​ടും​​ബ​പ്രേ​​ഷി​​ത കേ​​ന്ദ്രം നി​​ർ​​വ​​ഹി​​ക്കു​​ന്ന ശു​​ശ്രൂ​​ഷ മ​​ഹ​​ത്ത​​ര​​മാ​​ണ്. വി​​വാ​​ഹ​​ത്തി​​ന്‍റെ​യും കു​​ടും​​ബ ജീ​​വി​​ത​​ത്തി​​ന്‍റെ​​യും ക്രൈ​​സ്ത​​വ ദ​​ർ​​ശ​​നം പ​​ക​​രാ​​ൻ കാ​​നാ കു​​ടും​​ബ കേ​​ന്ദ്ര​​ത്തി​​നു സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

ചങ്ങനാശേരി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി കാ​​നാ​​യി​​ൽ കു​​ടും​​ബ സാ​​മാ​​ഹ്യ ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി മൂ​​ന്നു​ വ​​ർ​​ഷം ഗ​​വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കു പ​​തി​​നാ​​യി​​രം രൂ​​പ​​വീ​​തം ജോ​​ണ്‍ പോ​​ൾ സെ​​ക്ക​ൻ​ഡ് ഫെ​​ലോ​​ഷി​​പ് എ​​ന്ന​ പേ​​രി​​ൽ ന​​ൽ​​കു​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

പുനലൂർ ബി​​ഷ​​പ് ഡോ.​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കാ​​നാ​​യു​​ടെ സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​സ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, റ​​വ.​​ഡോ. ​​തോ​​മ​​സ് കൊ​​ച്ചു​​ത​​റ, സി​​സ്റ്റ​​ർ ജാ​​ൻ​​സീ​​ന സി​​എം​​സി, അ​​ഡ്വ.​​ ജോ​​ജി ചി​​റ​​യി​​ൽ, തെ​​രേ​​സ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന റ​​വ.​​ഡോ.​​ ജോ​​സ് ആ​​ല​​ഞ്ചേ​​രി​​ക്കു സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു.


കു​​ടും​​ബം സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ: മാ​​ർ ക്ലീ​​മിസ് ബാ​വ

ച​​ങ്ങ​​നാ​​ശേ​​രി: കു​​ടും​​ബം സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ​​യാ​​ണെ​​ന്നും സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​സ്ഥി​​തി​​ക്കു കു​​ടും​​ബ​​ങ്ങ​​ളു​​ടെ പ​​ങ്ക് വ​​ലു​​താ​​ണെ​​ന്നും സീ​റോ മ​ല​ങ്ക​ര സ​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ. തു​​രു​​ത്തി കാ​​നാ ദേ​​ശീ​യ കു​​ടും​​ബ കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ര​​ജ​​ത​ജൂ​​ബി​​ലി ആ​​ഘോ​​ഷ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ സി​​ന്പോ​​സി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു കാ​​തോ​​ലി​​ക്ക ബാ​​വ. കു​​ടും​​ബ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ന് എ​​ല്ലാ​​വ​​രും ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും കാ​​തോ​​ലി​​ക്ക ബാ​​വ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഡോ. ​ഗ്രി​​ഗ​​റി ഗ്രെ​​സ്ക്കോ,ഡോ. ​​ജോ​​സ് ഗ്രെ​​ന​​ദോ​​സ്, റ​​വ.​​ഡോ.​​ ജേ​​ക്ക​​ബ് കോ​​യി​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.