കൊ​ട്ട​ക്ക​ന്പൂ​ർ ഭൂ​മി​ക്കേ​സ്:: തീരുമാനം വി​ചാ​ര​ണ​ക്കോ​ട​തി എടുക്കട്ടെയെന്നു ഹൈക്കോടതി

01:16 AM Jan 31, 2019 | Deepika.com
കൊ​​​ച്ചി: കൊ​​​ട്ട​​​ക്ക​​​ന്പൂ​​​ർ ഭൂ​​​മി​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​ന്മേ​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ തൊ​​​ടു​​​പു​​​ഴ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​ക്കു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി. കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണോ​​​യെ​​​ന്ന കാ​​​ര്യം ഇ​​​തി​​​നു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ‌‌ജോ​​​യ്സ് ജോ​​​ർ​​​ജ് എം​​​പി​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ഭൂ​​​മി ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ടു​​​ന്പു​​​ഞ്ചോ​​​ല സ്വ​​​ദേ​​​ശി മു​​​കേ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.