കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യപ്പെട്ട് ഘ​ട​കക​ക്ഷി നേ​താ​ക്ക​ൾ

12:19 AM Jan 30, 2019 | Deepika.com
കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​യു​​മാ​​യു​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​ൽ യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​കക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​ക​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു​​​വ​​ച്ചു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എ​​മ്മും മു​​​സ്‌ലിംലീ​​​ഗു​​​മാ​​​ണു കൂ​​​ടു​​​ത​​​ൽ സീ​​​റ്റെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഒ​​​രു സീ​​​റ്റ് കൂ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി ച​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ കെ.​​​എം. മാ​​​ണി പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ച​​​താ​​​യി പി.​​​ജെ. ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​ടു​​​ക്കി, ചാ​​​ല​​​ക്കു​​​ടി സീ​​​റ്റു​​​ക​​​ൾ വേ​​​ണ​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്നോ​​​ട്ടു​​​വ​​ച്ച​​​തെ​​ന്ന് അ​​റി​​യു​​ന്നു. കൂ​​​ടു​​​ത​​​ൽ സീ​​​റ്റി​​​നു​​​ള്ള ആ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു​​​വ​​ച്ച​​​താ​​​യി ച​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ മു​​​സ്‌ലിം ​​ലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും പ​​​റ​​​ഞ്ഞു.

അ​​തേ​​സ​​മ​​യം, സീ​​​റ്റ് വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ച് ആ​​​ർ​​​ക്കും ഉ​​​റ​​​പ്പൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​യി​​രു​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍റെ പ്ര​​തി​​ക​​ര​​ണം. സീ​​​റ്റ് പി​​​ടി​​​ച്ചു​​വാ​​​ങ്ങു​​​ന്ന​​​തും വെ​​​ട്ടി​​​പ്പി​​​ടി​​​ക്ക​​​ലും യു​​​ഡി​​​എ​​​ഫി​​ന്‍റെ സം​​​സ്കാ​​​ര​​​മ​​​ല്ല. സീ​​​റ്റ് ച​​​ർ​​​ച്ച​​​ക​​​ൾ വൈ​​​കാ​​​തെ​​ത​​​ന്നെ ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ഘ​​​ട​​​ക​​​കക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ച​​​ർ​​​ച്ച അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടു. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ എ.​​​കെ. ആ​​​ന്‍റ​​​ണി, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എം.​​​എം. ഹ​​​സ​​​ൻ, മു​​​സ് ലിം ​​ലീ​​​ഗ് നേ​​​താ​​​ക്ക​​​ളാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, എം.​​​കെ. മു​​​നീ​​​ർ, പി.​​​വി. അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം ​നേ​​​താ​​​ക്ക​​​ളാ​​​യ കെ.​​​എം. മാ​​​ണി, പി.​​​ജെ. ജോ​​​സ​​​ഫ്, സി. എഫ്. തോമസ് മ​​​റ്റു ഘ​​​ട​​​കക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ (ആ​​​ർ​​​എ​​​സ്പി), ജോ​​​ണി നെ​​​ല്ലൂ​​​ർ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​ജേ​​​ക്ക​​​ബ്) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പങ്കെടുത്തു.