സ്റ്റു​ഡ​ന്‍റ് കൗ​ൺ​സ​ല​ർ: 49 ഒ​ഴി​വു​ക​ൾ

11:14 PM Jan 29, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യും പ്രീ​​​മെ​​​ട്രി​​​ക്/​​​പോ​​​സ്റ്റ് മെ​​​ട്രി​​​ക് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലേ​​​യും അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​നം, സ്വ​​​ഭാ​​​വ രൂ​​​പീ​​​ക​​​ര​​​ണം, പ​​​ഠ​​​ന​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യി​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ്, ക​​​രി​​​യ​​​ർ ഗൈ​​​ഡ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കൗ​​​ൺ​​​സ​​​ല​​​ർ​​​മാ​​​രെ ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്നു.

എം​​​എ സൈ​​​ക്കോ​​​ള​​​ജി/​​​എം​​​എ​​​സ്ഡ​​​ബ്ല്യൂ (​സ്റ്റു​​​ഡ​​​ന്‍റ് കൗ​​​ൺ​​​സി​​​ലി​​​നു പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം), എം​​​എ​​​സ്‌​​​സി സൈ​​​ക്കോ​​​ള​​​ജി യോ​​​ഗ്യ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​നു​​​പു​​​റ​​​ത്തു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ർ തു​​​ല്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം.
കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​ഡി​​​പ്ലോ​​​മ നേ​​​ടി​​​യ​​​വ​​​ർ​​​ക്കും സ്റ്റു​​​ഡ​​​ന്‍റ് കൗ​​​ൺ​​​സ​​​ലിം​​​ഗ് രം​​​ഗ​​​ത്ത് മു​​​ൻ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന. പ്രാ​​​യം 25നും 45​​​നും മ​​​ധ്യേ. നി​​​യ​​​മ​​​നം ജൂ​​​ൺ 2019 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 2020 വ​​​രെ​​​യാ​​​യി​​​രി​​​ക്കും. പ്ര​​​തി​​​മാ​​​സം 18000 രൂ​​​പ ഓ​​​ണ​​​റേ​​​റി​​​യ​​​വും യാ​​​ത്രാ​​​ബ​​​ത്ത പ​​​ര​​​മാ​​​വ​​​ധി 2000 രൂ​​​പ​​​യും ല​​​ഭി​​​ക്കും.

ആ​​​കെ (പു​​​രു​​​ഷ​​​ൻ 23, സ്ത്രീ 26) 49 ​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ൽ എ​​​ഴു​​​തി​​​യ അ​​​പേ​​​ക്ഷ(​​​നി​​​യ​​​മ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ജി​​​ല്ല സ​​​ഹി​​​തം) യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും, ര​​​ണ്ട് പാ​​​സ് പോ​​​ർ​​​ട്ട് സെ​​​സ് ഫോ​​​ട്ടോ, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മേ​​​ൽ​​​വി​​​ലാ​​​സം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ, തി​​​രി​​​ച്ച​​​റി​​​യി​​​ൽ രേ​​​ഖ എ​​​ന്നി​​​വ സ​​​ഹി​​​തം മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ർ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ, ഐ​​​ടി​​​ഡി​​​പി ഓ​​​ഫീ​​​സ്, സ​​​ത്രം ജം​​​ഗ്ഷ​​​ൻ, നെ​​​ടു​​​മ​​​ങ്ങാ​​​ട് പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം695541 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം (ഫോ​​​ൺ 04722812557).

ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​ക്കാ​​​ർ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ, ഐ​​​ടി​​​ഡി​​​പി ഓ​​​ഫീ​​​സ്, മി​​​നി സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ, ന്യൂ ​​​ബി​​​ൽ​​​ഡിം​​​ഗ്, തൊ​​​ടു​​​പു​​​ഴ പി.​​​ഒ, ഇ​​​ടു​​​ക്കി685584 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.(​​​ഫോ​​​ൺ: 04862222399)

പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക്കാ​​​ർ പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​സ​​​ന ഓ​​​ഫീ​​​സ​​​ർ, പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ്, സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ പി.​​​ഒ, പാ​​​ല​​​ക്കാ​​​ട് 678001 (ഫോ​​​ൺ 04912505383) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലും മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക്കാ​​​ർ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ, പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ്, സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ, ബി ​​​ബ്ലോ​​​ക്ക്, നാ​​​ലാം നി​​​ല കോ​​​ഴി​​​ക്കോ​​​ട് 673020 (ഫോ​​​ൺ04952376364) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക്കാ​​​ർ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ, ഐ​​​ടി​​​ഡി​​​പി ഓ​​​ഫീ​​​സ്, സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ പി.​​​ഒ, ക​​​ണ്ണൂ​​​ർ670003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. (ഫോ​​​ൺ 0497270035) .