കോട്ടയം: ഭാരത സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും അമൂല്യ സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് വൈഎംസിഎയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആദർശധീരരായ യുവജനങ്ങളെ വളർത്തിയെടുക്കാൻ സംഘടന മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ മൂവ്മെന്റ് സ്ട്രെംതനിംഗ് കമ്മിറ്റി സംസ്ഥാനതല നേതൃത്വസംഗമവും ശില്പശാലയും സോഫിയ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർപേഴ്സണ്‍ കുമാരി കുര്യാസ് അധ്യക്ഷതവഹിച്ചു. ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മുൻ ചെയർമാൻ പ്രഫ. ജോയി സി. ജോർജ് വിഷയാവതരണം നടത്തി. കോട്ടയം വൈഎംസിഎ പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ഭാരവാഹികളായ ഒ.വി. ജോസഫ്, ഡോ. രാജൻ ജോർജ് പണിക്കർ, കെ.ഒ. രാജുക്കുട്ടി, ജോസഫ് നെല്ലാനിക്കൻ, എ.കെ. സന്തോഷ് ബേബി, സബ് റീജിയൻ ചെയർമാൻമാരായ രഞ്ജു കെ. മാത്യു, സാജു വർഗീസ്, ബിജു മൈലാംചേരിൽ, റീജണൽ സെക്രട്ടറി പോൾസണ്‍ തോമസ്, രാജൻ ഏബ്രഹാം, അരുണ്‍ മർക്കോസ്, വി.സി. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎയുടെ സംഭാവനകൾ അവിസ്മരണീയം: ഉമ്മൻ ചാണ്ടി
12:47 AM Jan 29, 2019 | Deepika.com