? മറവി ഒരു അനുഗ്രഹമായി മാറുന്നത് എപ്പോഴാണ് ഗുരുവേ?
കെ. ബാലകൃഷ്ണൻ, കൊളച്ചേരി
= തെരഞ്ഞെടുപ്പു കാല ത്ത്.. എങ്കിൽ മനഃസാക്ഷിക്കുത്തില്ലാതെ വോട്ടു ചെയ്യാമല്ലോ!
? ടെക് ഭീമൻ മാർക് ബെനി യോഫിന് വിഖ്യാതമായ ടൈം മാഗസിൻ വിറ്റ് മാധ്യമ സ്ഥാപനമായ മെറഡിത്ത്19 കോടി ഡോളറാണ് (1368 കോടി രൂപ ) നേടിയത്. ഇതു പോലെ കാർട്ടൂണ്‍ സ്ക്കോ പ്പും വിൽക്കുമോ എന്ന് ചോദിച്ച് ആരെങ്കിലും ചേട്ട നെ സമീപിച്ചാൽ..?
രജിത് മുതുവിള ദേവ ഗംഗ, തി രു വ ന ന്തപുരം
= ഞാനീ ടൈം മാഗസിന്റെ കഥ പറഞ്ഞ് അവരെ ഓടിച്ചുകൊള്ളാം.
? സ്വർണം കഴിഞ്ഞാൽ പിന്നെ ഏറ്റവും വിലപിടിപ്പുള്ള സാധനം?
സി.കെ. ഗിരിജൻ, ശ്രീമൂലനഗരം
= സ്വർണ്ണത്തേക്കാൾ വിലയാണ് അതിന്റെ -പണിക്കൂലിക്ക്
? പ്രിയങ്കാ ഗാന്ധിയുടെ വരവുകൊണ്ട് കേണ്‍ഗ്രസ് രക്ഷപ്പെടുമോ?
ഹുസൈൻ പൂക്കാട്ടിരി,
മലപ്പുറം.
= കോണ്‍ഗ്രസിനേക്കാൾ ന്ധരക്ഷ’ കാണുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബ ർട്ട് വാദ്രക്കാണ്!
? മതം മനുഷ്യന് മയക്കുമരുന്നാകുന്നതെപ്പോൾ?
കെ. ഗോബാൽ ഷാങ്, താമരശേരി.
= ഭക്തലഹരിക്കായി ഈ ശ്വര ചൈതന്യം നഷ്ടപ്പട്ടവർ അതുപയോഗിക്കുന്പോൾ....
politicalnaircartoons.blogspot.in
കാർട്ടൂണ്‍ സ്കോപ്പ്
09:15 PM Jan 28, 2019 | Deepika.com