വനിതകൾക്കായുള്ള മലയാളി ഡോക്ടറുടെ ന്യൂജെൻ കണ്ടുപിടിത്തത്തിന് അംഗീകാരം

01:02 AM Jan 28, 2019 | Deepika.com
ആ​​ലു​​വ: ആ​​ർ​​ത്ത​​വ സം​​ബ​​ന്ധ​​മാ​​യ പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ മ​​റി​​ക​​ട​​ക്കാ​​ൻ മ​​ല​​യാ​​ളി ഡോ​​ക്ട​​ർ ക​​ണ്ടു​​പി​​ടി​​ച്ച ന്യൂ​​ജെ​​ൻ ആ​​പ്ലി​​ക്കേ​​ഷ​​നും ഉ​​പ​​ക​​ര​​ണ​​ത്തി​​നും ലോ​​ക​​ത്തി​​ന്‍റെ അം​​ഗീ​​കാ​​രം. പേ​​റ്റ​​ന്‍റ് കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ ട്രീ​​റ്റി​​യു​​ടെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പേ​​റ്റ​​ന്‍റ്സ് സേ​​ർ​​ച്ച് അ​​ഥോ​​റി​​റ്റി​​യു​​ടെ അം​​ഗീ​​കാ​​ര​​മാ​​ണ് ഇ​​ട​​പ്പ​​ള്ളി ആ​​രാ​​ധ​​ന വീ​​ട്ടി​​ൽ ഡോ. ​​ലാ​​ലു ജോ​​സ​​ഫി​​നു ല​​ഭി​​ച്ച​​ത്.

മ​​ൾ​​ട്ടി പ​​ർ​​പ്പ​​സ് വ​​ജൈ​​ന​​ൽ ഒ​​ക്ലൂ​​ഷ​​ൻ ആ​​ന്‍റ് ഡി​​സ്റ്റ​​ൻ​​ഷ​​ൻ ഡി​​വൈ​​സി​​നു ‘​​കാ​​ൻ’ എ​​ന്ന പേ​​രി​​ട്ടാ​​ണ് ഡോ. ​​ലാ​​ലു ജോ​​സ​​ഫ് ലോ​​ക​​ത്തി​​നു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ഒ​​രു​​ത​​വ​​ണ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു ക​​ള​​യാ​​നു​​ള​​ള സാ​​നി​​റ്റ​​റി നാ​​പ്കി​​നു​​ക​​ൾ​​ക്കു പ​​ക​​രം ആ​​ർ​​ത്ത​​വ ക​​പ്പു​​ക​​ൾ പ്ര​​ചാ​​ര​​ത്തി​​ലാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും നി​​ര​​വ​​ധി പ്ര​​ശ്ന​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ആ​​ർ​​ത്ത​​വ ക​​പ്പു​​ക​​ൾ സ്ഥാ​​നം തെ​​ന്നി​​മാ​​റു​​ന്ന​​തി​​നാ​​ൽ ആ​​യാ​​സ​​പ്പെ​​ടു​​ന്ന ജോ​​ലി​​ക​​ൾ ചെ​​യ്യു​​മ്പോ​​ഴും മ​​റ്റും താ​​ഴെ​​വീ​​ഴു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക സൃ​​ഷ്ടി​​ക്കു​​ന്നു. ര​​ക്തം ക​​വി​​ഞ്ഞൊ​​ഴു​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യു​​മു​​ണ്ട്.

എ​​ന്നാ​​ൽ "ഷീ​​കാ​​നി’ൽ ശേ​​ഖ​​രി​​ച്ച ര​​ക്ത​​ത്തി​​ന്‍റെ അ​​ള​​വും എ​​ടു​​ത്തു മാ​​റ്റേ​​ണ്ട സ​​മ​​യ​​വും മൊ​​ബൈ​​ൽ ഫോ​​ൺ വ​​ഴി​​യോ റി​​സ്റ്റ് വാ​​ച്ച് വ​​ഴി​​യോ യ​​ഥാ​​സ​​മ​​യം അ​​റി​​യാം. ര​​ക്തം നി​​റ​​യാ​​റാ​​യാ​​ൽ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ മു​​ന്ന​​റി​​യി​​പ്പു ല​​ഭി​​ക്കും. വൃ​​ത്തി​​യാ​​ക്കി വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കാം. ആ​​ർ​​ത്ത​​വ​​കാ​​ല​​ത്തു പു​​റ​​ത്തു​​വ​​രു​​ന്ന ര​​ക്ത​​ത്തി​​ന്‍റെ അ​​ള​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ൽ രോ​​ഗ​​ങ്ങ​​ളു​​ടെ വി​​ശ​​ക​​ല​​ന​​ത്തി​​നും ഷീ ​​കാ​​ൻ സ​​ഹാ​​യ​​ക​​ര​​മാ​​കും.

ഷീ​​കാ​​ൻ ആ​​കൃ​​തി​​യാ​​ലും സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ലും തെ​​ന്നി​​മാ​​റു​​ക​​യോ താ​​ഴെ വീ​​ഴു​​ക​​യോ ഇ​​ല്ല. ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​വ​​ശ്യ​​ത്തി​​ന​​നു​​സ​​രി​​ച്ചു ഷീ​​കാ​​ൻ ക്ര​​മീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​താ​​ണു മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. ഈ ​​ക​​ണ്ടു​​പി​​ടി​​ത്തം കി​​ട​​പ്പു​​രോ​​ഗി​​ക​​ൾ​​ക്കും അ​​നു​​ഗ്ര​​ഹ​​മാ​​ണ്. ഷീ ​​കാ​​നി​​ന്‍റെ രൂ​​പ​​ഭേ​​ദ​​മാ​​യ ഉ​​പ​​ക​​ര​​ണ സ​​ഹാ​​യ​​ത്താ​​ൽ കി​​ട​​പ്പു​​രോ​​ഗി​​ക​​ളി​​ൽ അ​​റി​​യാ​​തെ മ​​ല​​വി​​സ​​ർ​​ജ​​ന​​മു​​ണ്ടാ​​കു​​ന്ന രോ​​ഗാ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കാ​​നാ​​കും. ‌

ഓ​​പ്പ​​റേ​​ഷ​​ൻ കൂ​​ടാ​​തെ​​യും വേ​​ദ​​ന​​യി​​ല്ലാ​​തെ​​യും അ​​നി​​യ​​ന്ത്രി​​ത മൂ​​ത്രം പോ​​ക​​ൽ നി​​യ​​ന്ത്രി​​ക്കാം. ഗ​​ർ​​ഭ​​പാ​​ത്ര​​മോ, വാ​​ൾ​​ട്ടോ താ​​ഴേ​​ക്ക് ഇ​​റ​​ങ്ങി​​വ​​രു​​ന്ന​​തു ത​​ട​​യാ​​നും ഷീ​​കാ​​ൻ ഫ​​ല​​പ്ര​​ദ​​മാ​​ണ്. ഇ​​തു​​വ​​ഴി ഗ​​ർ​​ഭ​​പാ​​ത്രം നീ​​ക്കം ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​നാ​​കും. കീ​​ഹോ​​ൾ മോ​​ർ​​സി​​ലേ​​ഷ​​ൻ സ​​ർ​​ജ​​റി​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സേ​​ഫ്റ്റി ഐ​​സൊ​​ലേ​​ഷ​​ൻ ബാ​​ഗി​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണു ഡോ. ​​ലാ​​ലു ജോ​​സ​​ഫ് വീ​​ണ്ടും അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.

ആ​​ലു​​വ ലി​​മാ​​സ് മെ​​ഡി​​ക്ക​​ൽ ഡി​​വൈ​​സ​​സ് ഡ​​യ​​റ​​ക്ട​​റാ​​യ ഡോ. ​​ലാ​​ലു ജോ​​സ​​ഫ് വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ണ്ട്. 5500ലേ​​റെ ഹെ​​ൽ​​ത്ത് കെ​​യ​​ർ പ്ര​​ഫ​​ഷ​​ണ​​ൽ​​സി​​ന് ഇ​​തി​​ന​​കം പ​​രി​​ശീ​​ല​​നം ന​​ൽ​​കി.
ഭാ​​ര്യ: വി​​മ​​ല. മ​​ക്ക​​ൾ: വി​​ശാ​​ൽ ലാ​​ലു, വി​​നീ​​ത ലാ​​ലു.