കു​തി​രാ​നി​ൽ കാ​ർ ക​ത്തി​ന​ശി​ച്ചു, യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു

12:56 AM Jan 26, 2019 | Deepika.com
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: പാ​​​ല​​​ക്കാ​​​ട്- തൃ​​​ശൂ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത കു​​​തി​​​രാ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​നു​​​സ​​​മീ​​​പം ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​ർ ക​​​ത്തി​​​ന​​​ശി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു. സം​​​ഭ​​​വ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​രു​​​ മ​​​ണി​​​ക്കൂ​​​റോ​​​ളം ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു​​​നി​​​ന്നും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്ന കാ​​​റി​​​നാ​​​ണ് തീ​​​പി​​​ടി​​​ച്ച​​​ത്.

സ​​​ഞ്ജ​​​യ് എ​​​ന്ന​​​യാ​​​ളും ഭാ​​​ര്യ​​​യു​​​മാ​​​ണ് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കാ​​​റി​​​ൽ​​​നി​​​ന്നും പു​​​ക വ​​​രു​​​ന്ന​​​തു​​​ക​​​ണ്ട് ഇ​​​വ​​​ർ കാ​​​റി​​​ൽ​​​നി​​​ന്നും ഇ​​​റ​​​ങ്ങി മാ​​​റി​​​നി​​​ന്നു. മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചു. തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ഒ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​വി​​​ധം കാ​​​ർ ക​​​ത്തി​​​ച്ചാ​​​ന്പ​​​ലാ​​​യി. പാ​​​ത​​​യോ​​​ര​​​ത്തെ ചെ​​​ടി​​​ക​​​ൾ​​​ക്കും തീ​​​പി​​​ടി​​​ച്ചു. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ല രേ​​​ഖ​​​ക​​​ളും മ​​​റ്റു സാ​​​ധ​​​ന​​​ങ്ങ​​​ളും അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി.