തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അഗ്നി രക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേന സേവന മെഡൽ പ്രഖ്യാപിച്ചു.
മെഡൽ ലഭിച്ചവർ: പി. അജിത്ത് കുമാർ (സ്റ്റേഷൻ ഓഫീസർ, കോഴിക്കോട് ബീച്ച്), എൻ.പി. ശ്രീധരൻ (അസി. സ്റ്റേഷൻ ഓഫീസർ, പാനൂർ), ടി.ജെ. ജയേഷ് (ഫയർമാൻ, പത്തനാപുരം), എസ്. അനിൽകുമാർ (ലീഡിംഗ് ഫയർമാൻ, നെടുമങ്ങാട്), പി.എം. റഷീദ് (ഫയർമാൻ, കോതമംഗലം), വി.എം. മനോജ് (ഫയർമാൻ, ശാസ്താംകോട്ട), ഇ. ഡൊമിനിക് (ഡ്രൈവർ മെക്കാനിക്, കൊല്ലം), സിദ്ദിഖ് ഇസ്മയിൽ (ഫയർമാൻ, കോതമംഗലം), ബിജു പി. തോമസ് (ലീഡിംഗ് ഫയർമാൻ, അടിമാലി), കുഞ്ഞിക്കണ്ണൻ (ലീഡിംഗ് ഫയർമാൻ, തളിപ്പറമ്പ്).
ജയിൽ സേവന മെഡൽ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ജയിൽ സേവന മെഡൽ പ്രഖ്യാപിച്ചു.
മെഡൽ ലഭിച്ചവർ: ഡി.സി. ഷീല (അസി. സൂപ്രണ്ട് ഗ്രേഡ് 1, വനിതാ ജയിൽ ആൻഡ് കറക്ഷണൽ ഹോം, തിരുവനന്തപുരം), ബി. പ്രദീപ് കുമാർ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, ജില്ലാ ജയിൽ, തിരുവനന്തപുരം), കെ. വൈജു (അസി. സൂപ്രണ്ട് ഗ്രേഡ് 1, ജില്ലാ ജയിൽ കോട്ടയം), ടി.കെ. (ജനാർദനൻ നമ്പ്യാർ അസി. സൂപ്രണ്ട് ഗ്രേഡ് 1, ജില്ലാ ജയിൽ കണ്ണൂർ), ഒ.കെ .രാജീവൻ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം കണ്ണൂർ).
അഗ്നിരക്ഷാ സേന സേവന മെഡൽ
12:55 AM Jan 26, 2019 | Deepika.com