തിരുവനന്തപുരം: കൂട്ടയ്മാ ജീവിതം കുടുംബത്തിലെ അടിസ്ഥാന സ്വഭാവമാകണമെന്ന് തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. ’വിശുദ്ധിയിലേക്ക് കുടുംബാംഗങ്ങളെ അനുഗമിക്കുക’ എന്ന വിഷയത്തെ അധികരിച്ച് മലങ്കര സുറിയാനി കത്തോലിക്കാ ദൈവശാസ്ത്ര കമ്മീഷനും മലങ്കര മേജർ സെമിനാരിയും സംയുക്തമായി സംഘടിപ്പിച്ച ദൈവ ശാസ്ത്ര പഠന ശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുഡ്ഗാവ് രൂപത മെത്രാൻ ഡോ. ജേക്കബ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, റവ.ഡോ. ജോസ് കുറിയേടത്ത് സിഎംഐ, ഡോ. പുഷ്പരാജൻ, റവ.ഡോ.ജോർജ് തോമസ് കൊച്ചുവിളയിൽ, റവ. ഡോ. ജോളി കരിന്പിൽ, റവ.ഡോ. അഗസ്റ്റിൻ കല്ലേലി എന്നിവർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ.ഡോ.ഗീവർഗീസ് കുറ്റിയിൽ ഒഐസി മോഡറേറ്ററായിരുന്നു. പഠനശിബിരം ഇന്ന് ഉച്ചയോടെ അവസാനിക്കും. റവ. ഡോ.കുര്യാക്കോസ് തടത്തിൽ, റവ. ഡോ.മത്തായി കടവിൽ ഒഐസി, റവ.ഡോ.വർഗീസ് താന്നിക്കാക്കുഴി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദൈവശാസ്ത്ര പഠന ശിബിരം
12:46 AM Jan 26, 2019 | Deepika.com