ബേ​​ക്ക​​ർ സ്കൂ​​ളി​​ലെ വ​​ലി​​യ മ​​ദാ​​മ്മ

01:22 AM Jan 24, 2019 | Deepika.com
കോ​​ട്ട​​യം: 1819ലാ​​ണ് ഹെ​​ൻ​​ട്രി ബേ​​ക്ക​​ർ ത​​ന്‍റെ പ​​ത്നി​​യാ​​യ അ​​മീ​​ലി​​യ ഡൊ​​റോ​​ത്തി​​യ ബേ​​ക്ക​​റു​​മാ​​യി കോ​​ട്ട​​യ​​ത്തെ​​ത്തു​​ന്ന​​ത്. മി​​സി​​സ് ബേ​​ക്ക​​ർ വ്യാ​​ഴാ​​ഴ്ച തോ​​റും സ്ത്രീ​​ക​​ളെ വാ​​യി​​ക്കു​​വാ​​നും എ​​ഴു​​തു​​വാ​​നും അ​​ഭ്യ​​സി​​പ്പി​​ച്ചു. വ​​ലി​​യ മ​​ദാ​​മ്മ എ​​ന്ന് അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന അ​​മീ​​ലി​​യ ബേ​​ക്ക​​ർ ബം​​ഗ്ലാ​​വി​​ൽ പെ​​ണ്‍​പ​​ള്ളി​​ക്കു​​ടം ആ​​രം​​ഭി​​ച്ചു.

1888ൽ ​​അ​​മീ​​ലി​​യ ഡൊ​​റോ​​ത്തി​​യ ബേ​​ക്ക​​ർ അ​​ന്ത​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മി​​സി​​സ് ഫ്രാ​​ൻ​​സ് ബേ​​ക്ക​​റും അ​​വ​​രു​​ടെ പെ​​ണ്‍​മ​​ക്ക​​ളാ​​യ മേ​​രി, ഇ​​സ​​ബേ​​ൽ, ആ​​നി എ​​ന്നി​​വ​​രും ചേ​​ർ​​ന്ന് സ്കൂ​​ളി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ത്തു. 1844ൽ ​​പ​​ള്ള​​ത്ത് ആ​​രം​​ഭി​​ച്ച പെ​​ണ്‍​പ​​ള്ളി​​ക്കു​​ടം കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര​​യി​​ലേ​​ക്കു മാ​​റ്റി. ഇ​​പ്പോ​​ഴ​​ത്തെ പോ​​സ്റ്റ് ഓ​​ഫീ​​സി​​ന്‍റെ സ്ഥാ​​ന​​ത്താ​​ണ് സ്കൂ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. അ​​വ​​രു​​ടെ മ​​ര​​ണ​​ശേ​​ഷം മി​​സ് മേ​​രി ബേ​​ക്ക​​ർ സ്കൂ​​ളി​​ന്‍റെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കു​​ക​​യും കോ​​ട്ട​​യം ഗേ​​ൾ​​സ് സ്കൂ​​ളി​​ൽ ല​​യി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു ഇ​​തി​​നു​​ശേ​​ഷം സ്കൂ​​ൾ മി​​സ് ബേ​​ക്ക​​ർ സ്കൂ​​ൾ എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി.