കോട്ടയം: ദളിത് ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, സംസ്ഥാന ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ, മുന്‍ സംസ്ഥാന ഡയറക്ടര്‍മാരായ ഫാ. ജോസ് വടക്കേക്കുറ്റ്, ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ദളിത് ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കു നല്‍കും. ജനുവരിയില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ദളിത് ക്രൈസ്തവ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഡിസിഎംഎസ് ആവശ്യപ്പെട്ടു.
ഡി.സി.എം.എസ് സെക്രട്ടേറിയറ്റ് ധർണ അഞ്ചിന്
01:22 AM Jan 24, 2019 | Deepika.com