ഭൂമിയുടെ അവകാശം അന്യാധീനമാകാതിരിക്കാൻ ഭൂരേഖാ മിഷൻ

01:13 AM Jan 24, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ടു പോ​​കാ​​തി​​രി​​ക്കാ​​ൻ ഭൂ​​രേ​​ഖാ മി​​ഷ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നു മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. കേ​​ര​​ള ഭൂ​​രേ​​ഖ ന​​വീ​​ക​​ര​​ണ മി​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം മ​​സ്ക​​റ്റ് ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

കേ​​ര​​ള​​ത്തി​​ൽ 84 ല​​ക്ഷം ഭൂ ​​ഉ​​ട​​മ​​ക​​ളാ​​ണു​​ള്ള​​ത്. കൈ​​വ​​ശ​​മു​​ള്ള​​വ​​ർ​​ക്കു പോ​​ലും ഭൂ​​മി ത​​ങ്ങ​​ളു​​ടെ വ​​ക​​യാ​​ണെ​​ന്ന് ഉ​​റ​​പ്പി​​ച്ചു പ​​റ​​യാ​​നാ​​കാ​​ത്ത അ​​വ​​സ്ഥ. റീ​​സ​​ർ​​വേ എ​​ങ്ങു​​മെ​​ത്താ​​ത്ത​​താ​​ണ് ഇ​​തി​​നു കാ​​ര​​ണം. കേ​​ര​​ള​​ത്തി​​ലെ 1600ൽ 1400​​ഉം സോഫ്റ്റ്‌വേറിൽ ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു മി​​ഷ​​ൻ ഡോ​​ക്യു​​മെ​​ന്‍റ് പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ച മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.

അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്. കു​​ര്യ​​ൻ റ​​വ​​ന്യൂ മാ​​നു​​വ​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു. നി​​കു​​തി വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി പി. ​​വേ​​ണു​​ഗോ​​പാ​​ൽ, ര​​ജി​​സ്ട്രേ​​ഷ​​ൻ ഐ​​ജി കെ.​​എ​​ൻ. സ​​തീ​​ഷ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. കേ​​ര​​ള ഭൂ​​രേ​​ഖ മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ എ.​​ടി. ജ​​യിം​​സ് സ്വാ​​ഗ​​ത​​വും അ​​ജി​​ത് പാ​​ട്ടീ​​ൽ ന​​ന്ദി​​യും പ​​റ​​ഞ്ഞു.