യുഡിഎഫ് സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധം ഇന്ന്
01:25 AM Jan 23, 2019 | Deepika.com
തിരുവനന്തപുരം : പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകർച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ച് പ്രവർത്തകർ അറസ്റ്റ് വരിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു.