തിരുവനന്തപുരം: കാർഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും. സി ഫോമിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പകർപ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും നൽകണം. ഒന്നിലധികം ബാങ്കുകളിൽ നിന്നു വായ്പയെടുത്തതായി അപേക്ഷയിൽ പറയുന്നെങ്കിൽ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി വയ്ക്കണം.
റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴിൽ കൃഷിയാണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയെന്ന് കണക്കാക്കാനുള്ള രേഖ, അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്/ ബാങ്കിൽനിന്നു ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്മെന്റ് എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് അപേക്ഷയ്ക്കൊപ്പം വയ്ക്കേണ്ടത്. അപേക്ഷകൾ സെക്രട്ടറി, കേരള കർഷക കടാശ്വാസ കമ്മീഷൻ, വേൾഡ് മാർക്കറ്റ് കോന്പൗണ്ട്, ആനയറ പിഒ, വെണ്‍പാലവട്ടം 695029. ഫോണ്‍: 0471 2743783.
കാർഷിക കടാശ്വാസം: അപേക്ഷകൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും
01:25 AM Jan 23, 2019 | Deepika.com