ബാ​ല​ൻ മാ​സ്റ്റ​ർ മി​ൽ​മ ചെ​യ​ർ​മാ​ൻ

01:10 AM Jan 23, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് മി​​ൽ​​ക്ക് മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ പു​​തി​​യ ചെ​​യ​​ർ​​മാ​​നാ​​യി ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ബാ​​ല​​ൻ മാ​​സ്റ്റ​​റെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ചേ​​ർ​​ന്ന മി​​ൽ​​മ​​യു​​ടെ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​യിരുന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

മി​​ൽ​​മ​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളാ​​യ ബാ​​ല​​ൻ മാ​​സ്റ്റ​​ർ 30 വ​​ർ​​ഷ​​ത്തി​​ലേ​​റെ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​മാ​​യി​​രു​​ന്നു. ആ​​റു വ​​ർ​​ഷ​​മാ​​യി മി​​ൽ​​മ​​യു​​ടെ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രു​​കയായിരുന്നു. തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ അ​​വി​​ണി​​ശേ​​രി സ്വ​​ദേ​​ശി​​യാ​​ണ്.
മി​​ൽ​​മ​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തി​​ന് മു​​ൻ​​പ് തൃ​​ശൂ​​ർ ജി​​ല്ലാ മി​​ൽ​​ക്ക് സ​​പ്ലൈ യൂ​​ണി​​യ​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ആ​​യി ക്ഷീ​​ര​​മേ​​ഖ​​ല​​യി​​ൽ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്നു. മി​​ൽ​​ക്ക് സൊ​​സൈ​​റ്റീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ്, സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രു​​ന്നു. 2013 ൽ ​​ഇ​​ന്ത്യ​​ൻ ഇ​​ക്ക​​ണോ​​മി​​ക് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ലീ​​ഡിം​​ഗ് മി​​ൽ​​ക്ക് എ​​ന്‍റ​​ർ​​പ്ര​​ണ​​ർ പു​​ര​​സ്കാ​​ര​​വും 2008-ലെ ​​മി​​ക​​ച്ച സ​​ഹ​​കാ​​രി​​ക്കു​​ള്ള പു​​ര​​സ്കാ​​ര​​വും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

കേ​​ര​​ള​​ത്തി​​ൽ ധ​​വ​​ള​​വി​​പ്ല​​വം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി നാ​​ഷ​​ണ​​ൽ ഡ​​യ​​റി ഡെ​​വ​​ല​​പ്മെ​​ന്‍റ് ബോ​​ർ​​ഡ് തീ​​രു​​മാ​​ന പ്ര​​കാ​​രം 1980-ൽ ​​രൂ​​പീ​​കൃ​​ത​​മാ​​യ മി​​ൽ​​മ ഇ​​ന്ന് കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. പ്ര​​യാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​നും പി.​​ടി. ഗോ​​പാ​​ല​​ക്കു​​റു​​പ്പി​​നും ശേ​​ഷം മി​​ൽ​​മ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മൂ​​ന്നാ​​മ​​ത്തെ ചെ​​യ​​ർ​​മാ​​നാ​​ണു പി.​​എ. ബാ​​ല​​ൻ മാ​​സ്റ്റ​​ർ.