മിക്സർ മെഷീൻ ഘടിപ്പിച്ച വാഹനം റോഡുനിർമാണത്തിനിടെ മറിഞ്ഞ് ഡ്രൈവർ മരിച്ചു

01:06 AM Jan 23, 2019 | Deepika.com
ചെ​റു​തോ​ണി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന നേ​ര്യ​മം​ഗ​ലം -കു​മ​ളി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി- ആ​ലി​ൻ​ചു​വ​ട് റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​നി​ടെ മി​ക്സ​ർ മെ​ഷീ​ൻ ഘ​ടി​പ്പി​ച്ച വാ​ഹ​നം മ​റി​ഞ്ഞ് ആ​സാം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി ന​ജി റൂ​ൾ ഇ​സ്ളം (20) ആ​ണ് മ​രി​ച്ച​ത്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കോ​ണ്‍ക്രീ​റ്റു​ചെ​യ്യു​ന്ന ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​ഴ​യ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് മു​ക​ളി​ൽ​നി​ന്നും 30 അ​ടി താ​ഴ്ച​യി​ൽ ചെ​റു​തോ​ണി ആ​റ്റി​ലേ​ക്ക് മെ​ഷീ​ൻ മ​റി​യു​ക​യാ​യി​രു​ന്നു.

ചെ​റു​തോ​ണി ആ​റ്റി​ൽ​നി​ന്ന് മി​ക്സ​ർ മെ​ഷീ​നി​ൽ വെ​ള്ളം നി​റ​ക്കു​ന്ന​തി​ന് വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നി​ടെ ചെ​റു​തോ​ണി ആ​റ്റി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു തൊ​ഴി​ലാ​ളി വാ​ഹ​ന​ത്തി​ൽ​നി​ന്ന് ചാ​ടി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ൻ മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മെ​ഷീ​ൻ ഉ​യ​ർ​ത്തി അ​ടി​യി​ൽ കു​ടു​ങ്ങി​യ ഇ​യാ​ളെ പു​റ​ത്തെ​ടു​ക്കാ​ൻ അ​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്തു.
മൃ​ത​ദേ​ഹം ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ടു​ത്തു​വി​ട്ടു.