പ്രതിരോധ സിവിലിയൻ ജീവനക്കാർ പണിമുടക്കും
01:05 AM Jan 23, 2019 | Deepika.com
കൊച്ചി: പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും സന്പൂർണ സ്വകാര്യവത്കരണവും ഉപേക്ഷിക്കുക, രാജ്യരക്ഷാ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പ്രതിരോധ സിവിലിയൻ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നു. 23, 24, 25 തീയതികളിൽ 72 മണിക്കൂറാണു പണിമുടക്ക്. വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്. നാലു ലക്ഷത്തോളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.