കൊച്ചി: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാർ പങ്കെടുക്കുന്ന ഇന്റർചർച്ച് കൗണ്‍സിൽ യോഗം തിരുവല്ല മാർത്തോമാ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക ഓഫീസിൽ (പുലാത്തീൻ) 25നു നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരുൾപ്പെടെ വിവിധ സഭാധ്യക്ഷന്മാർ പങ്കെടുക്കും.
ഇന്റർചർച്ച് കൗണ്‍സിൽ സെക്രട്ടറി മാർ ഓഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ, മാർത്തോമാ സഭ സെക്രട്ടറി ഫാ. കെ.ജി. ജോസഫ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും. മാർത്തോമാ സഭയാണു യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്റർചർച്ച് കൗണ്‍സിൽ യോഗം തിരുവല്ലയിൽ 25ന്
01:05 AM Jan 23, 2019 | Deepika.com