ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു. മൈക്രോസോഫ്റ്റിന്റെ അക്രഡിറ്റേഷനോടുകൂടിയ അഡ്വാൻസ് എക്സൽ പ്രോഗ്രാം, അഞ്ച് സ്പെഷ്യലൈസേഷനുകൾ, ഇൻഡസ്ട്രി ഇന്റേൺഷിപ്പ് പ്രോഗ്രാം, ഇൻഡസ്ട്രി വിസിറ്റ്, കാന്പസ് കോൺഫ്ളുവൻസ്, നിശ്ചിത സമയത്ത് പൂർത്തിയാക്കുന്ന ഓട്ടോണമസ് കരിക്കുലം എന്നിവ വിദ്യാർഥികൾക്ക് ജോലി സാധ്യത ഉറപ്പു നല്കുന്നു. അഡ്മിഷനു മുന്നോടിയായുള്ള ആദ്യത്തെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 29-ന് നടത്തും.
അഡ്മിഷൻ ആഗ്രഹിക്കുന്നവർ www.sbmba.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
എസ്ബി കോളജിൽ എംബിഎ
01:05 AM Jan 23, 2019 | Deepika.com