അവാർഡിനു ഗ്രന്ഥങ്ങൾ ക്ഷണിച്ചു
01:05 AM Jan 23, 2019 | Deepika.com
ചേർത്തല: ആധ്യാത്മിക ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരിൽ നല്കി വരുന്ന മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാർഡിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2018 ൽ പ്രസിദ്ധീകരിച്ച ആധ്യാത്മിക ഗ്രന്ഥങ്ങളുടെ രണ്ടു കോപ്പികൾ വീതം ഫെബ്രുവരി 15 ന് മുന്‍പായി റവ. ഡോ. ചെറിയാൻ കുനിയന്തോടത്ത്, പ്രസിഡന്റ്, കൊച്ചിൻ കലാഭവൻ, സെന്റ് ജോസഫ്സ് മൊണാസ്ട്രി, കൂനമ്മാവ് പി.ഒ, എറണാകുളം, പിൻ-683 518. ഫോണ്‍. 9388844524, 8075135671